Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shubman Gill

ട്വ​​ന്‍റി 20 റാ​​ങ്കിം​​ഗ്: അഭിഷേകിനും വരുണിനും നേട്ടം

ന്യൂ​​ഡ​​ൽ​​ഹി: ഐ​​സി​​സി​​യു​​ടെ പു​​തി​​യ ട്വ​​ന്‍റി 20 റാ​​ങ്കിം​​ഗി​​ൽ നേ​​ട്ടം കൊ​​യ്ത് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി​​യും അ​​ർ​​ഷ്ദീ​​പ് സിം​​ഗും തി​​ല​​ക് വ​​ർ​​മ​​യും. റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​വു​​മാ​​യി വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​നും ശു​​ഭ്മാ​​ൻ ഗി​​ല്ലി​​നും തി​​രി​​ച്ച​​ടി നേ​​രി​​ട്ടു.

ഒ​​രു ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ​​ക്ക് കി​​ട്ടു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന റേ​​റ്റിം​​ഗ് പോ​​യ​​ന്‍റ് (818) സ്വ​​ന്ത​​മാ​​ക്കി​​യാ​​ണ് വ​​രു​​ണി​​ന്‍റെ നേ​​ട്ടം. 2017ൽ ​​ജ​​സ്പ്രീ​​ത് ബും​​റ നേ​​ടി​​യ 783 റേ​​റ്റിം​​ഗ് പോ​​യ​​ന്‍റി​​ന്‍റെ റി​​ക്കാ​​ർ​​ഡാ​​ണ് താ​​രം മ​​റി​​ക​​ട​​ന്ന​​ത്.

ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ നാ​​ലു സ്ഥാ​​നം ഉ​​യ​​ർ​​ന്ന് ഇ​​ന്ത്യ​​ൻ പേ​​സ​​ർ അ​​ർ​​ഷ്ദീ​​പ് സിം​​ഗ് പ​​തി​​നാ​​റാം സ്ഥാ​​ന​​ത്തെ​​ത്തി. ബൗ​​ളിം​​ഗ് റാ​​ങ്കിം​​ഗി​​ൽ 14 സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി 25-ാം സ്ഥാ​​ന​​ത്തെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മാ​​ർ​​ക്കോ യാ​​ൻ​​സ​​നാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം നേ​​ട്ടം കൊ​​യ്ത മ​​റ്റൊ​​രു ബൗ​​ള​​ർ.

ബാറ്റര്‍മാരില്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരും. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ട്വ​​ന്‍റി20​​യിൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി തി​​ള​​ങ്ങി​​യ തി​​ല​​ക് വ​​ർ​​മ ര​​ണ്ട് സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി നാ​​ലാം സ്ഥാ​​ന​​ത്തെ​​ത്തി.

മോ​​ശം ഫോം ​​തു​​ട​​രു​​ന്ന ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് ഒ​​രു സ്ഥാ​​നം താ​​ഴേ​​ക്കി​​റ​​ങ്ങി പ​​ത്താം സ്ഥാ​​ന​​ത്താ​​ണ്. വൈ​​സ് ക്യാ​​പ്റ്റ​​ൻ ശു​​ഭ്മാ​​ൻ ഗി​​ൽ ര​​ണ്ട് സ്ഥാ​​നം താ​​ഴേ​​ക്കി​​റ​​ങ്ങി 30-ാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണും റാ​​ങ്കിം​​ഗി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ട്ടു. പു​​തി​​യ റാ​​ങ്കിം​​ഗി​​ൽ മൂ​​ന്ന് സ്ഥാ​​നം താ​​ഴേ​​ക്കി​​റ​​ങ്ങി​​യ സ​​ഞ്ജു 46-ാം സ്ഥാ​​ന​​ത്താ​​ണ്.

Latest News

Up